Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് വിജയദശമി; അറിവിന്റെ അദ്യാക്ഷരം കുറിക്കാൻ ആയിരങ്ങൾ.

ഇന്ന് വിജയദശമി; അറിവിന്റെ അദ്യാക്ഷരം കുറിക്കാൻ ആയിരങ്ങൾ.
കോട്ടയം: ഇന്ന് വിജയദശമി. നാടെങ്ങും നവരാത്രി ആഘോഷത്തിൻ്റെ പൂർണ്ണതയിലാണ്. അക്ഷരപൂജയ്ക്കു പിന്നാലെ മഹാനവമിയിൽ ആയുധപൂജയും പൂർത്തിയാകുന്നതോടെ നവരാത്രി ആഘോഷച്ചടങ്ങുകൾ അവസാന ഘട്ടത്തിലേക്കു കടന്നു.
       ഇന്ന് വിജയദശമി ദിനത്തിൽ പൂജയെടുപ്പും തുടർന്ന് കുട്ടികളുടെ വിദ്യാരംഭവും വിവിധ ക്ഷേത്രങ്ങളിലും ചില സ്ഥാപനങ്ങളിലും നടക്കുകയാണ്. ഇതിനായി വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. ആധുനിക കാലത്ത് മറ്റു മതസ്ഥരും ഈ ദിവസം വിദ്യാരംഭം കുറിക്കുന്നതിനായി തെരെഞ്ഞെടുക്കുന്നു. വിജയദശമി നാളായ ഇന്ന് അതിരാവിലെ തന്നെ പൂജയെടുപ്പിനു ശേഷം വിദ്യാരംഭം തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement