Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ.

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ.
തിരു.: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ അക്കാദമിക്ക് പുതിയ ഭരണസമിതിയെ പുനഃസംഘടിപ്പിച്ചത്. നടിയും താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയർപേഴ്സണ്‍. സി. അജോയ് സെക്രട്ടറിയായി തുടരും.
     പുതിയ ഭരണസമിതിയില്‍ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരടക്കം 26 അംഗങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്നു വർഷത്തേക്കാണ് അക്കാദമി ഭരണ സമിതിയുടെയും ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളുടെയും കാലാവധി. പുതിയ ബോർഡില്‍ സിനിമാ മേഖലയിലെ പ്രമുഖരായ നിരവധി പേരുണ്ട്.
     ജനറല്‍ കൗണ്‍സിലില്‍ സംവിധായകരായ അമല്‍ നീരദ്, ശ്യാം പുഷ്‌കരൻ, നടിമാരായ നിഖില വിമല്‍, ഗായിക സിതാര കൃഷ്ണകുമാർ, നടൻമാരായ സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, സോഹൻ സീനുലാല്‍, എഴുത്തുകാരായ ബി. രാകേഷ്, റെജി എം. ദാമോദരൻ, സാജു നവോദയ, എൻ. അരുണ്‍, പൂജപ്പുര രാധാകൃഷ്ണൻ, യു. ശ്രീഗണേഷ്, മിൻഹാജ് മേഡർ, ജി.എസ്. വിജയൻ എന്നിവരടങ്ങുന്നതാണ് പുതിയ ഭരണസമിതി.

Post a Comment

0 Comments

Ad Code

Responsive Advertisement