Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചരിത്ര പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളിന് ഇന്ന് കൊടിയേറ്റം.

ചരിത്ര പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളിന് ഇന്ന് കൊടിയേറ്റം.
തിരുവല്ല: ചരിത്ര പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളിന് ഇന്ന് കൊടിയേറും. ഭാരത ക്രൈസ്തവരുടെ പ്രഥമ വിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപെരുന്നാളിന് ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉച്ചയ്ക്ക് 2.00ന് കൊടിയേറ്റും. വെറ്റില ആകാശത്തിലേക്ക് വിതറി ആയിരങ്ങൾ ചടങ്ങിൽ പങ്കാളികളാകും. 
     രാവിലെ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന പെരുനാളിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികൾ സംബന്ധിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement