Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭക്ഷണ വിതരണ ജീവനക്കാരൻ മരിച്ച സംഭവം: ദമ്പതികൾ അറസ്റ്റിൽ.

ഭക്ഷണ വിതരണ ജീവനക്കാരൻ മരിച്ച സംഭവം: ദമ്പതികൾ അറസ്റ്റിൽ.
ബെംഗളൂരു: ഭക്ഷണ വിതരണ ജീവനക്കാരനായ ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ മലയാളികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
      ഒക്ടോബർ 25ന് പുട്ടണഹള്ളിയിൽ വെച്ചായിരുന്നു ദർശൻ എന്ന യുവാവ് കൊല്ലപ്പെട്ടത്. പ്രതികളായി പോലീസ് അറസ്റ്റ് ചെയ്തത് കളരിപ്പയറ്റ് പരിശീലകനായ മനോജ്കുമാർ (32), ഭാര്യ ആരതി ശർമ്മ (30) എന്നിവരെയാണ്.
      ആദ്യം പോലീസ് സംഭവം റോഡപകടം ആണെന്നാണ് കരുതിയത്. എന്നാല്‍, അടുത്തുള്ള സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്. ബൈക്ക് കാറിന്റെ കണ്ണാടിയില്‍ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തർക്കത്തിനൊടുവില്‍, മാപ്പ് പറഞ്ഞ് ദർശൻ ഭക്ഷണ വിതരണത്തിനായി പോകുകയായിരുന്നു. എന്നാല്‍, മനോജ് കുമാർ ബൈക്കിനെ പിന്തുടർന്ന്. അമിത വേഗത്തില്‍ കാർ ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാർ ദർശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
     ദർശന്റെ സഹോദരി ജെപി നഗർ ട്രാഫിക് പൊലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന് സംഭവസ്‌ഥലത്തെ സിസി ടിവികള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകള്‍ക്കു മുൻപ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങള്‍ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസി ടിവിയില്‍ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement