Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടുക്കിയിൽ അതിശക്തമായ മഴ; മുല്ലപ്പെരിയാർ ഡാം ഷട്ടറുകൾ തുറന്നു.

ഇടുക്കിയിൽ അതിശക്തമായ മഴ; മുല്ലപ്പെരിയാർ ഡാം ഷട്ടറുകൾ തുറന്നു.
ഇടുക്കി: ശക്തമായ മഴയെത്തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ, ഡാമിന്റെ ആർ വൺ 2, ആർ 3 എന്നീ ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം ഉയർത്തി, 163 ക്യുസെക്സ് വെള്ളം ഒഴുക്കിവിടാൻ തുടങ്ങി. രാവിലെ 9മണിയോടു കൂടിയാണ് ഷട്ടർ തുറന്നത്. മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ കൂടിയും അടുത്ത ഘട്ടമായി 75 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. 137.70 അടിയാണ് റൂള്‍ കര്‍വ് പരിധി. ഇത് മറികടന്നതിന്റെ പശ്ചാത്തലത്തിലാണ് പെട്ടെന്ന് തന്നെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു ജലനിരപ്പ് ക്രമീകരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തി. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വര്‍ദ്ധിച്ചിട്ടുണ്ട്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
        മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇന്ന് 5,000 ക്യൂ സെക്സ് വെള്ളം വരെ പുറത്തേക്ക് ഒഴുക്കും. ഡാമിലേക്ക് ഒഴുകിയെത്തുന്നത് സെക്കൻഡിൽ 71,733 ഘനയടി വെള്ളമാണ്. ഇടുക്കി ജില്ലയിലെ തന്നെ കല്ലാർ ഡാമും തുറന്നിട്ടുണ്ട്.
        ഇതിനിടെ കൂട്ടാറിൽ ഒരു ടെംമ്പോവാൻ ഒഴിക്കിൽപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
        ഇടുക്കിയിൽ പലയിടതും തീവ്രമഴ രേഖപ്പെടുത്തിയത്. വെള്ളയംകുടി - 188 മില്ലീമീറ്റർ, കുമളി - 188, വണ്ടൻമേട് - 179, 
കമ്പംമെട്ട്- 188 എന്നിങ്ങനെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement