Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുമരകം കോണത്താറ്റ് പുതിയ പാലം താല്ക്കാലികമായി തുറക്കുന്നു.

കുമരകം കോണത്താറ്റ് പുതിയ പാലം താല്ക്കാലികമായി തുറക്കുന്നു.
കോട്ടയം: കുമരകം കോണത്താറ്റ് പുതിയ പാലം ഇന്ന് വൈകുന്നേരം മുതൽ താല്ക്കാലികമായി തുറക്കും. നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതം ഒരു വശത്ത് കൂടെ മാത്രമായിരിക്കും.
         ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടും. പാലത്തിൻ്റെ ആറ്റാമംഗലം പള്ളി ഭാഗത്തുള്ള നിലവിലുള്ള ബണ്ട് റോഡിനോട് ചേർന്നുള്ള 
സൈഡ് വാളിൻ്റെ നിർമ്മാണം പിന്നീട് നടത്തും. കൂടാതെ പാലത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തെ തുടർപ്രവർത്തനങ്ങളും പൂർത്തീകരിക്കേണ്ടതുള്ളതിനാലാണ് ഗതാഗതം ക്രമീകരിക്കുന്നത്..
       താൽക്കാലികമാണെങ്കിലും പാലം തുറക്കുന്നതിൻ്റെ പ്രധാന പ്രയോജനം കോട്ടയം - വൈക്കം, കോട്ടയം - ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കാണ്. നിലവിൽ ബണ്ട് റോഡിലൂടെ വലിയ വാഹനങ്ങൾ കടത്തി വിടാത്തതിനാൽ, പാലത്തിൻ്റെ ഇരുകരകളിലുമായി യാത്ര അവസാനിപ്പിക്കുന്ന ബസുകളിൽ നിന്ന് ഇറങ്ങി ഏതാണ്ട് അരകിലോമീറ്റർ നടന്ന് മറുഭാഗത്തെത്തി, അടുത്ത ബസിൽ തുടർയാത്ര നടത്തേണ്ടിയിരുന്നു. ഇതോടൊപ്പം തിരക്കേറിയ സമയത്തെ ഗതാഗത കുരുക്കും വലിയ ദുരിതമായിരുന്നു.
         മഴ മാറി കാലാവസ്ഥ അനുകൂലമായാൽ പാലത്തിന്റെ പ്രവേശഭാഗത്തെ പണികൾ കൂടി അതിവേഗം നടത്തി വൈകുന്നേരത്തോടെ ഗതാഗതം ആരംഭിക്കാനാണ് ലക്ഷ്യം. ടാറിംഗ് അടക്കം പൂർത്തിയാക്കി പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് മാത്രമാകും നടക്കുക. രാഷ്ട്രപതിയുടെ കുമരകം സന്ദർശനം ഈ മാസം 23ന് നടക്കുന്നതിനാൽ പുതിയ പാലത്തിനൊപ്പം ബണ്ട് റോഡിലൂടെയും ഗതാഗതം തുടരും. ടൈൽ വിരിച്ച് റോഡിൻ്റെ പ്രധാനഭാഗം ക്രമീകരിക്കും.
      ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കോട്ടയം - കുമരകം  റോഡിലെ കോണത്താറ്റ് പുതിയ പാലത്തിലൂടെ ഇന്നു മുതൽ താൽക്കാലികമായി ഗതാഗതം ആരംഭിക്കുന്നത്. ഇതോടെ വർഷങ്ങളായി കുമരകം നിവാസികൾ അനുഭവിച്ചു വന്നിരുന്ന യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 2022 നവംബർ ഒന്നിനാണ് നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ച് പുതിയതിൻ്റെ നിർമ്മാണം ആരംഭിച്ചത്. ആറു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ഗതാഗതം പുനരാരംഭിക്കുമെന്ന അധികൃതരുടെ വാഗ്ദാനം സാധാരണ പോലെ തന്നെ ജലരേഖയായി.

Post a Comment

0 Comments

Ad Code

Responsive Advertisement