Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടാന ആക്രമണം; മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു.

കാട്ടാന ആക്രമണം; മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു.
ചാലക്കുടി: വാൽപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. രണ്ടു പേർ മരിച്ചു. പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. പ്രദേശവാസിയായ സുകന്യയുടെ വീടിന് നേരെ കാട്ടാനകള്‍ പാഞ്ഞ് അടുക്കുകയായിരുന്നു. മുത്തശ്ശി അസ്സല (52), ഹേമശ്രീ (രണ്ടര വയസ്) എന്നിവരാണ് ആക്രമണത്തിൽ മരിച്ചത്.
         അഞ്ച് പേരടങ്ങുന്ന വീട്ടിൽ കുടുംബം കിടന്നുറങ്ങവെ കാട്ടാനക്കൂട്ടം എത്തുകയായിരുന്നു. വീടിന്റെ ജനൽ ചില്ല് തകർത്തതോടെ രക്ഷപ്പെടാനുള്ള ശ്രമമമായി പിന്നീട്. കെെക്കുഞ്ഞിനെ എടുത്ത് മുത്തശി പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെ വീടിന്റെ മുൻഭാഗത്ത് നിന്നിരുന്ന ആന കുഞ്ഞിനെയും മുത്തശ്ശിയെയും എടുത്തെറിയുകയായിരുന്നു. കുഞ്ഞ് തൽക്ഷണം മരിച്ചു. മുത്തശ്ശി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു.
        അപകടം ഉണ്ടായ പ്രദേശം നിരന്തരമായി കാട്ടാനയുടേയും പുലിയുടേയുമൊക്കെ സാന്നിധ്യമുള്ള സ്ഥലമാണെന്നാണ് വിവരം. വാൽപ്പാറയ്ക്ക് അടുത്തുള്ള ഉമ്മാണ്ടിമുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാം ഡിവിഷനിലാണ് ആനയുടെ ആക്രമണമുണ്ടായത്. വാല്‍പ്പാറയില്‍ മാസങ്ങൾക്ക് മുമ്പ് വനംവകുപ്പിന്റെ ജീപ്പിനു നേരെ കാട്ടാന ഓടിയടുത്തിരുന്നു. ജീപ്പ് ആക്രമിക്കുകയുമുണ്ടായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി..


Post a Comment

0 Comments

Ad Code

Responsive Advertisement