Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സി ആന്‍ഡ് എജി റിപ്പോര്‍ട്ട്.

സംസ്ഥാനം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സി ആന്‍ഡ് എജി റിപ്പോര്‍ട്ട്.
തിരു.: സംസ്ഥാനം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സി ആന്‍ഡ് എജി റിപ്പോര്‍ട്ട്. ബജറ്റിന് പുറത്തുളള കടമെടുപ്പുകള്‍ കൂടി കടത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയാല്‍ ജിഎസ്‍ഡിപിയുടെ 37.84 % ആകുമെന്നും ഈ സാമ്പത്തിക പ്രവണത കണക്കിലെടുത്താല്‍ ബുദ്ധിമുട്ട് കനത്തതാണെന്നുമാണ് സിഎജി റിപ്പോര്‍ട്ട്.
       2019 -20 സാമ്പത്തിക വർഷം മുതല്‍ 2023 - '24 വരെ റവന്യൂ ചെലവ് കുത്തനെ ഉയർന്നു. ആകെ ചെലവിന്‍റെ 5.18 ശതമാനം മാത്രമാണ് മൂലധനച്ചെലവ്. കടമെടുത്ത പണം, സാധാരണ ചെലവുകള്‍ക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. റവന്യൂ ചെലവിന്‍റെ ഗണ്യമായ ഭാഗം ശമ്പളം, വേതനം പെൻഷൻ ഇനങ്ങളിലാണ്. ഇത്തരം ചെലവുകള്‍ റവന്യൂ ചെലവിന്‍റെ 68 ശതമാനം വരെ എത്തിയിട്ടുണ്ട്. ശരാശരി 6.82 ശതമാനമാണ് ശമ്പളം ഉള്‍പ്പെടെയുള്ള ബാധ്യതപ്പെട്ട ചെലവുകളിലെ വർദ്ധന. 2023 - '24ല്‍ 10,632.46 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തു. ഇത്തരം ഓഫ് ബജറ്റ് കടമെടുപ്പുകള്‍ സഞ്ചിത നിധിയില്‍ വരവ് വെക്കുന്നില്ലെന്നും എന്നാല്‍, ഈ കടങ്ങള്‍ തിരിച്ചടയ്ക്കുന്നത് ബജറ്റ് മുഖാന്തരമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement