Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 1500 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാർ.

ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 1500 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാർ. 
തിരു.: പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പ എടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത്. 1500 കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.
      സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക ഉള്‍പ്പെടെയുള്ള വിതരണം ഇന്നു മുതല്‍ ആരംഭിച്ചിരിക്കുകയാണ്. ഈ മാസത്തെ പെന്‍ഷനും മുന്‍പത്തെ കുടിശ്ശികയും ഉള്‍പ്പെടെ ഒരു ഗുണഭോക്താവിന് 3600 രൂപയാണ് സര്‍ക്കാര്‍ ഈ മാസം നല്‍കേണ്ടത്. ഇതിനായി 1500 കോടിയ്ക്കടുത്ത് ചെലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ധനസമാഹരണത്തിനാണ് സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നത്.
      അതേസമയം, ഇപ്പോൾ പലവിധത്തിൽ വായ്പെയടുത്ത തുകയുടെ പലിശ അടയ്ക്കണമെങ്കിൽ പോലും വീണ്ടും വായ്പയെടുക്കേണ്ട ദയനീയ സ്ഥിതിയിലാണ് കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ.

Post a Comment

0 Comments

Ad Code

Responsive Advertisement