Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടകംപള്ളിയിൽ മാത്രം പോരാ, വി.എൻ. വാസവനിലേക്കും അന്വേഷണം നീളണം; എല്ലാം സിപിഎമ്മിന്റെ അറിവോടെയെന്ന് കെ. മുരളീധരൻ.

കടകംപള്ളിയിൽ മാത്രം പോരാ, വി.എൻ. വാസവനിലേക്കും അന്വേഷണം നീളണം; എല്ലാം സിപിഎമ്മിന്റെ അറിവോടെയെന്ന് കെ. മുരളീധരൻ.
തിരു.: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം കടകംപള്ളി സുരേന്ദ്രനിൽ മാത്രം പോരായെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എൻ. വാസവനിലേക്കും എത്തണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സർക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവർ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
      നിലവിലെ അന്വേഷണം മന്ത്രിമാരിലേക്കും മുൻമന്ത്രിമാരിലേക്കും നീളണം. സ്വർണ്ണം ഇളക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ ബോർഡ് പ്രസിഡന്റ് മാത്രം വിചാരിച്ചാൽ നടക്കില്ല. ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് മന്ത്രി പറയുന്നതെങ്കിൽ, സർക്കാരും മന്ത്രിയും പിന്നെയെന്തിനാണ്?. ശബരിമല വിഗ്രഹം നാളെ മോഷ്ടിച്ചാൽ അത് ദേവസ്വം ബോർഡ് ആണെന്ന് പറയുകയാണെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം മന്ത്രിയെന്നും മുരളീധരൻ ചോദിച്ചു. ശബരിമലയിൽ മുന്നൊരുക്കങ്ങൾ ഉൾപ്പടെ ചെയ്യാനാണ് മന്ത്രിയെങ്കിൽ ഇത്തവണ അതും ഉണ്ടായില്ലെന്ന് മുരളീധരൻ പരിഹസിച്ചു. വിഗ്രഹത്തിലിരുന്ന സ്വർണ്ണപ്പാളി ഇളക്കിയെടുത്ത് കൊണ്ടുപോയി വിറ്റെങ്കിൽ, അത് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ സിപിഎമ്മിന്റെ ഘടന അനുസരിച്ച് വിശ്വസിക്കാൻ പൊതുജനത്തിന് പ്രയാസമാണ്. കേസിൽ ദേവസ്വം ബോർഡ് ആണ് പ്രതി. പ്രസിഡന്റിനെ മാത്രമല്ല, അംഗങ്ങളെ കൂടി അറസ്റ്റ് ചെയ്യണം. പത്മകുമാർ അങ്ങനെ ചെയ്തുവെങ്കിൽ അത് പാർട്ടി അറിഞ്ഞു മാത്രമായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തരാണ്. ഹൈക്കോടതിയുടെ പൂർണ്ണനിയന്ത്രണം ഉള്ളതുകൊണ്ടാണ് ഇത്രയും എത്തിയത്. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയെയും സർക്കാരിനെയും കാണിക്കാതെ നേരിട്ട് കോടതിയെ അറിയിച്ചാൽ മതിയെന്ന് പറഞ്ഞതു കൊണ്ടാണ് ഇത്രയും നടന്നതെന്നും മുരളീധരൻ പറഞ്ഞു.
      തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ 24ന് മൂന്ന് മണി കഴിഞ്ഞാൽ കോൺഗ്രസിൽ വിമത സ്ഥാനാർത്ഥികൾ ഉണ്ടാകില്ല. 24ന് ശേഷവും വിമതരായി ആരെങ്കിലും ഉണ്ടെങ്കിൽ അവർ പിന്നെ കോൺഗ്രസിൽ ഉണ്ടാകില്ലെന്നും മുരളീധരൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement