Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിൻസി സെബാസ്റ്റ്യൻ നഗരസഭാധ്യക്ഷ സ്ഥാനവും കൗൺസിൽ അംഗത്വവും രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു.

ബിൻസി സെബാസ്റ്റ്യൻ നഗരസഭാധ്യക്ഷ സ്ഥാനവും കൗൺസിൽ അംഗത്വവും രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു. 
കോട്ടയം: ബിൻസി സെബാസ്റ്റ്യൻ കോട്ടയം നഗരസഭാധ്യക്ഷ സ്ഥാനവും കൗൺസിൽ അംഗത്വവും രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു. കഴിഞ്ഞ തവണ സ്വതന്ത്രയായി ജയിച്ച് അദ്ധ്യക്ഷയായ ബിൻസി അതേ പദവിയിയിലിരുന്നുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ പ്രതിനിധിയായി മത്സരിച്ചാൽ അയോഗ്യത കൽപ്പി‌ക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ് രാജി. ഇത്തവണ 53-ാം വാർഡായ ഗാന്ധിനഗർ സൗത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ’കൈപ്പത്തി’ ചിഹ്നത്തിലാണ് ബിൻസി മത്സരിക്കുന്നത്. 2020ൽ നഗരസഭ 52-ാം വാർഡ് ഗാന്ധിനഗർ സൗത്തിൽ നിന്ന് സ്വതന്ത്രയായി ജയിച്ച ബിൻസി യുഡിഎഫിന്റെയും പിന്തുണയോടെയാണ് അദ്ധ്യക്ഷയായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്- 22, യുഡിഎഫ്- 21, ബിജെപി-എട്ട് എന്നതായിരുന്നു കക്ഷിനില. കോൺഗ്രസ് വിമതയായി മത്സരിച്ച ബിൻസിയെ കോൺഗ്രസ് കൂടെ നിർത്തിയതോടെ ഇടതുവലതു മുന്നണികൾക്ക് 22 വീതം കൗൺസിലർമാരായി. മൂന്നു മുന്നണികളും ചെയർപേഴ്സൺ സ്ഥാനാർത്ഥിയെ നിർത്തിയ അദ്ധ്യക്ഷ തെരെഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും തുല്യ വോട്ട് ലഭിച്ചു. തുടർന്ന് ടോസിൻ്റെ ആനുകൂല്യം കൂടി ലഭിച്ചതോടെയാണ് ബിൻസി അദ്ധ്യക്ഷസ്ഥാനത്ത് എത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement