Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതല്‍ മുതല്‍ 19 വരെ.

പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതല്‍ മുതല്‍ 19 വരെ. 
ന്യൂഡൽഹി: ഈ വർഷത്തെ പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതല്‍ മുതല്‍ 19 വരെ നടക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഈ കാലയളവില്‍ ശീതകാല സമ്മേളനം വിളിച്ചു കൂട്ടാനുള്ള സർക്കാർ നിർദ്ദേശം രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതായി കിരണ്‍ റിജിജു എക്സില്‍ കുറിച്ചു.
     സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പാർലമെന്റ് സമ്മേളനമാണ് ഇത്. രാജ്യസഭാ ചെയർമാനായി സി.പി. രാധാകൃഷ്ണൻ അരങ്ങേറ്റം കുറിയ്ക്കുന്നതും ഇത്തവണത്തെ ശീതകാല സമ്മേളനത്തിലാണ്. ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതുമായ ക്രിയാത്മകവും അർത്ഥവത്തുമായ ശീതകാല സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്നും മന്ത്രി കിരണ്‍ റിജിജു കൂട്ടിച്ചേർത്തു. 2025 ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 21 വരെയായിരുന്നു പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം. ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഇത്തവണത്തെ പാർലമെന്ററി ശീതകാല സമ്മേളനം ഭരണപക്ഷ, പ്രതിപക്ഷ കക്ഷികള്‍ക്ക് നിർണ്ണായകമായിരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement