Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്: പ്രഖ്യാപനം നാളെ ഉണ്ടായേക്കും.

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള  തെരഞ്ഞെടുപ്പ്: പ്രഖ്യാപനം നാളെ ഉണ്ടായേക്കും.
തിരു.: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന. തിങ്കളാഴ്ച തന്നെ പ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങൾ സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയതായി സൂചനകളുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജ്ഞാപനം വന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു മാസത്തോളം വേണ്ടി വരും. ഡിസംബർ 21ന് മുൻപ് തദ്ദേശ സ്‌ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ ചുമതലയേറ്റെടുക്കണം.
       തെരെഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവിൽ വരും. അതിനു മുമ്പേ ഉത്ഘാടനങ്ങളും പ്രഖ്യാപനങ്ങളും നടത്തുകയാണ് സർക്കാരും തദ്ദേശസ്ഥാപനങ്ങളും.

Post a Comment

0 Comments

Ad Code

Responsive Advertisement