Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല മണ്ഡലകാലത്ത് 32 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.

ശബരിമല മണ്ഡലകാലത്ത് 32 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. 
തിരു.: ശബരിമല മണ്ഡലകാലത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റെയിൽവെ പ്രഖ്യാപിച്ചത്.
      ഇരുദിശയിലേക്കുമായി 32 സ്‌പെഷ്യൽ  ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൊത്തം 274 സര്‍വീസുകളാണ് നടത്തുക. കാക്കിനഡ-കോട്ടയം സ്‌പെഷ്യല്‍, ഹസൂര്‍ സാഹിബ് നന്ദേഡ്- കൊല്ലം സ്‌പെഷ്യല്‍, ചാര്‍ലപ്പള്ളി -കൊല്ലം സ്‌പെഷ്യല്‍, ചെന്നൈ എഗ്‌മോര്‍-കൊല്ലം സ്‌പെഷ്യല്‍, ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്‌പെഷ്യല്‍, ചാര്‍ലപ്പള്ളി-കൊല്ലം സ്‌പെഷ്യല്‍, മച്ചിലിപട്ടണം-കൊല്ലം സ്‌പെഷ്യല്‍, നര്‍സാപൂര്‍-കൊല്ലം സ്‌പെഷ്യല്‍ എന്നീ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. സ്‌പെഷല്‍ ട്രെയിനായതിനാല്‍ ഉയര്‍ന്ന നിരക്കാണ് സർവീസുകൾക്ക് ഈടാക്കുക.
ഇതില്‍ കാക്കിനഡ-കോട്ടയം റൂട്ടിലെ 18 സര്‍വിസുകള്‍ ഒഴിച്ചാല്‍ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്.
      അതേസമയം, മണ്ഡലകാലം പരിഗണിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, കുടിവെള്ളം, ശുചിമുറികൾ, കാത്തിരിപ്പ് മുറികൾ, പോലീസ്–വോളണ്ടിയർ വിന്യാസം, അടിയന്തര ചികിത്സാ സൗകര്യം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തീർത്ഥാടകർക്ക് മതിയായ റിസർവേഷൻ കൗണ്ടറുകൾ, ഇതര സംസ്ഥാന ഭാഷകളിൽ സംസാരിക്കാനാവുന്ന ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ, വിശ്രമ സൗകര്യങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റുകൾ, ശൗചാലയങ്ങൾ, വിരി വെക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങൾ തീർത്ഥടനം ആരംഭിക്കുന്ന ആദ്യ ദിനം മുതൽ പൂർണ്ണമായി പ്രവർത്തനക്ഷമമാക്കണം
എന്നാണ് ആവശ്യം. യാത്രക്കാരുടെയും അയ്യപ്പഭക്തരുടെയും സുരക്ഷക്കായി അധിക ആർപിഎഫ് ഉദ്യോഗസ്ഥരും നിരീക്ഷണ ക്യാമറകളും വിന്യസിക്കുക, തിരക്ക് നിയന്ത്രണം, മാലിന്യ സംസ്കരണം, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ സംസ്ഥാന സർക്കാർ വകുപ്പുകളുമായി ചേർന്ന് ഏകോപിത പ്രവർത്തനം നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടിരുന്നു.





Post a Comment

0 Comments

Ad Code

Responsive Advertisement