Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദമ്പതിമാർക്കിടയില്‍ അടിപിടി. ഭർത്താവിനെതിരെ കേസ്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദമ്പതിമാർക്കിടയില്‍ അടിപിടി. ഭർത്താവിനെതിരെ കേസ്. 
തൃശൂർ : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദമ്പതിമാർക്കിടയില്‍ അടിപിടി. ഭർത്താവിനെതിരെ കേസ്. 70,000 രൂപയുടെ മൊബെൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചു, കൈകള്‍ കടിച്ച്‌ പറിച്ചു, മുടിക്കുത്തിനു പിടിച്ച്‌ വലിച്ചു, ദേഹോപദ്രവം ഏല്പ്പിച്ചു തുടങ്ങിയ ഭാര്യയുടെ പരാതിയിൽ ചാലക്കുടി പോലീസ് ഭർത്താവിനെതിരെ കേസെടുത്തു.
      നല്ല കുടുംബ ജീവിതത്തിനും നല്ല യുവതീ യുവാക്കളും ദമ്പതിമാരും ആകാനും സോഷ്യൽ മീഡിയ ഉൾപ്പെടെ മാധ്യമങ്ങളിൽ ഉപദേശങ്ങൾ നടത്തുകയായിരുന്നു ഇവരുടെ ജോലി. കൂടാതെ കുടുംബ ജീവിതം താളം തെറ്റിയവർക്ക് കൗണ്‍സിലിങ്ങ് നടത്തി വിളക്കിച്ചേർക്കലും നടത്തിയിരുന്നു.
      ഭാര്യയെ ടിവിയുടെ സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. 9 മാസമായി ദമ്പതിമാർ അകന്നു നില്ക്കുകയായിരുന്നു. ഭാര്യയെ എങ്ങനെ പരിചരിക്കാം. തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ നാട്ടുകാരെ പഠിപ്പിക്കുന്നതിനിടയിലാണ് ഇവർക്കിടയിൽ ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement