Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു.

പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. 
തിരു.: പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. സിപിഐയുടെ എതിർപ്പിനെ തുടർന്നാണ് സർക്കാർ പദ്ധതിയിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനയച്ച കത്തിൽ പറയുന്നു.
     നേരത്തേ പിഎംശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റം കേന്ദ്രത്തെ അറിയിക്കാൻ സംസ്ഥാന സർക്കാർ കത്തയക്കാത്തതിൽ സിപിഐ അമർഷം രേഖപ്പെടുത്തിയിരുന്നു. കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിക്കില്ലെന്ന് ഇതിനു പിന്നാലെ മന്ത്രി ശിവൻകുട്ടി പ്രതികരിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ നിയമോപദേശം ലഭിച്ചശേഷം കത്തയക്കുമെന്നായിരുന്നു മന്ത്രി ശിവൻ കുട്ടി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പദ്ധതിയിൽ ഭാഗമാകില്ലെന്ന് വ്യക്തമാക്കി സർക്കാർ, കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement