Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മീൻപിടിക്കാൻ പോയ ബോട്ടുകൾക്കു നേരെ പുറങ്കടലിൽ ആക്രമണം.

മീൻപിടിക്കാൻ പോയ ബോട്ടുകൾക്കു നേരെ പുറങ്കടലിൽ ആക്രമണം.
കൊല്ലം:  മീൻപിടിക്കാൻ പോയ ബോട്ടുകൾക്കു നേരെ പുറങ്കടലിൽ ആക്രമണം. തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചതെന്ന് ബോട്ടിലുണ്ടായിരുന്നവർ പറഞ്ഞു. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 8 ദിവസം മുൻപ് പോയ 6 ബോട്ടുകൾക്കു നേരെയാണ് ഇന്നലെ വൈകിട്ടോടെ തമിഴ്‌നാട് കുളച്ചൽ ഭാഗത്തുവച്ച് ആക്രമണമുണ്ടായത്.കുളച്ചൽ, മുട്ടം ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം ബോട്ടുകൾ വന്ന് ആക്രമിക്കുകയായിരു എന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.
           കുളച്ചലിനു തെക്കായി 61 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ബോട്ടുകൾ ഉണ്ടായിരുന്നത്. ഇരുമ്പിന്റെ കട്ടകൾ കൊണ്ട് എറിയുകയാണ് ആദ്യം ചെയ്തത്. ഇതിൽ ബോട്ടുകളുടെ ചില്ലുകൾ തകർന്നു. ഇവരുടെ ബോട്ടുകൾ ഉപയോഗിച്ച് ബോട്ടിനെ ഇടിച്ചു. ശേഷം ഉള്ളിൽ കയറി ബോട്ടുകൾ തല്ലിത്തകർക്കുകയും ചില്ലുകഷണങ്ങൾ ഉപയോഗിച്ച് തൊഴിലാളികളെ പരിക്കേൽപ്പിക്കുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങൾ മുഴുവൻ പുറത്തെറിയുകയും ചെയ്തതായി മൽസ്യത്തൊഴിലാളികൾ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement