Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

50 ലക്ഷത്തിനു താഴെയുള്ള വീടുകൾക്ക് സെസ് ഇല്ല.

50 ലക്ഷത്തിനു താഴെയുള്ള വീടുകൾക്ക് സെസ് ഇല്ല. 
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമസംഹിത (ലേബർ കോഡ്) നിലവിൽ വന്നതോടെ ഇനി 50 ലക്ഷം രൂപയ്ക്കു മുകളിൽ ചെലവുള്ള വീടുകൾ നിർമ്മിക്കുന്നവർ മാത്രം കെട്ടിട നിർമ്മാണ സെസ് അടച്ചാൽ മതി. തറ വിസ്തീർണം (പ്ലിന്ത് ഏരിയ) അടിസ്ഥാനമാക്കി നിർണ്ണയിക്കുന്ന നിർമ്മാണച്ചെലവിന്റെ ഒരു ശതമാനം സെസ് നൽകണമെന്നാണു നിയമം. നിലവിൽ 10 ലക്ഷം രൂപയിലധികം നിർമ്മാണച്ചെലവോ 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്രയടി) കൂടുതൽ വലുപ്പമോ ഉള്ള കെട്ടിടങ്ങൾക്കായിരുന്നു സെസ്.
ഈ മാസം 21നു നിയമസംഹിത പ്രാബല്യത്തിൽ വന്നതോടെ നിർമ്മാണച്ചെലവിന്റെ പരിധി ഉയർത്തൽ നിലവിലായി. 
      സെസ് നിർണ്ണയത്തിന് ബിൽഡിങ് പെർമിറ്റ് രേഖയാണ് ഉപയോഗിക്കുന്നത്. അതിനാൽ 21നു ശേഷം പെർമിറ്റ് ലഭിക്കുന്നവർക്കായിരിക്കും ഇതു ബാധകമാകുക. ഇക്കാര്യത്തിൽ സംസ്ഥാന തൊഴിൽ വകുപ്പ് വ്യക്തത വരുത്തേണ്ടിവരും
നാലു നിയമസംഹിതകളിൽ സാമൂഹിക സുരക്ഷാ സംഹിതയിലെ സെക്‌ഷൻ 2 (6) ആണു വീടുകളുടെ സെസ് നിർണ്ണയ പരിധിയെക്കുറിച്ചു വ്യക്തമാക്കുന്നത്. 
      സെസ് ഈടാക്കുന്നതിനുള്ള നിർമ്മാണച്ചെലവിന്റെ പരിധി 50 ലക്ഷം രൂപ എന്നതു വർദ്ധിപ്പിക്കാനല്ലാതെ, കുറവു വരുത്താൻ സംസ്ഥാന സർക്കാരുകൾക്കു നിയമം അനുമതി നൽകുന്നില്ല. വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കും എത്ര തുക ചെലവഴിച്ചാലും അതിന് ഒരു ശതമാനം സെസ് അടയ്ക്കണമെന്ന വ്യവസ്ഥ തുടരും.

Post a Comment

0 Comments

Ad Code

Responsive Advertisement