Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്ഐആർ: സംസ്ഥാനത്തു എന്യൂമെറേഷൻ ഫോം വിതരണം ആരംഭിച്ചു.

എസ്ഐആർ: സംസ്ഥാനത്തു എന്യൂമെറേഷൻ ഫോം വിതരണം ആരംഭിച്ചു.
തിരു.: എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു എന്യൂമെറേഷൻ ഫോം വിതരണം ആരംഭിച്ചു. ബിഎൽഓമാരുടെ നേതൃത്വത്തിൽ ആദ്യ ദിനം പ്രമുഖരുടെയും മുതിർന്ന പൗരന്മാരുടേയും വീടുകളിലാണ് ഫോമുകൾ വിതരണം ചെയ്തത്. ഇതിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ നേരിട്ടെത്തി മുതിർന്ന ചലച്ചിത്രതാരം മധുവിന് എന്യൂമെറേഷൻ ഫോം നൽകി പൂരിപ്പിച്ചു സ്വീകരിച്ചു.
     സംസ്ഥാനത്തുടനീളം ഇന്നലെ രാത്രി 8 മണി വരെ 2,07,528 പേർക്ക് എന്യൂമെറേഷൻ ഫോം വിതരണം ചെയ്തുവെന്ന് ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡാറ്റയും അപ് ലോഡ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement