Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുരുവായൂർ ഏകാദശി : പ്രത്യേക വഴിപാട് നിർവ്വഹിച്ച് തരാമെന്ന് വാഗ്ദാനം നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ദേവസ്വം.

ഗുരുവായൂർ ഏകാദശി : പ്രത്യേക വഴിപാട് നിർവ്വഹിച്ച് തരാമെന്ന് വാഗ്ദാനം നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ദേവസ്വം. 
ഗുരുവായൂർ: ഗുരുവായൂർ ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ പ്രത്യേക വഴിപാട് നിർവ്വഹിച്ച് തരാമെന്ന് വാഗ്ദാനം നൽകി ഭക്തരുടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ദേവസ്വം. ഇത്തരത്തിൽ വഴിപാട് ചെയ്തു നൽകാമെന്ന് വാഗ്ദാനം നൽകുന്ന വെബ്സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ദേവസ്വത്തിൻ്റെ മുന്നറിയിപ്പ്. 
      ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ നാളുകാർക്കുമായി ഭഗവാന് വഴിപാട് അർച്ചനകൾ നിർവ്വഹിക്കാറുണ്ട്. വ്യക്തിപരമായി പേരോ നാളോ രേഖപ്പെടുത്തിയുള്ള വഴിപാടുകൾ നിർവ്വഹിക്കാറില്ല. ഏകാദശി ദിനത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഉദയാസ്തമന പൂജ വഴിപാട് ദേവസ്വം വകയായി നടത്തുകയാണ്. വിഷ്ണു സഹസ്രനാമാർച്ചനയോ അതിൻ്റെ പ്രസാദവിതരണമോ അന്ന് ഭക്തർക്കായി നിശ്ചയിച്ചിട്ടില്ല. അത് പതിവുമല്ല. ഇക്കാര്യത്തിൽ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്ന വെബ്സൈറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement