Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജോലി സമ്മർദ്ദം; പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്കു ശ്രമിച്ചു.

ജോലി സമ്മർദ്ദം; പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്കു ശ്രമിച്ചു. 
ആലപ്പുഴ: മാവേലിക്കരയിൽ സിപിഒയുടെ ആത്മഹത്യാശ്രമം. മാവേലിക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഖിൽ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥൻ്റെ അമിത ജോലി സമ്മർദ്ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് സംശയം.
      ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മൽ കടവ് പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.


Post a Comment

0 Comments

Ad Code

Responsive Advertisement