Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല എന്‍ഡിആര്‍എഫിന്‍റെ ആദ്യ സംഘമെത്തി.

ശബരിമല എന്‍ഡിആര്‍എഫിന്‍റെ ആദ്യ സംഘമെത്തി.
ശബരിമല: അയ്യപ്പദർശനം സുഗമമാക്കുന്നതിനായി എന്‍ഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്തെത്തി. തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയില്‍ നിന്നുള്ള രണ്ടാം സംഘം രാത്രിയോടെ പമ്പയിലെത്തും. 40 പേരാണ് ഈ സംഘത്തിലുള്ളത്. 
         അതേസമയം, ഒന്നേകാല്‍ ലക്ഷത്തിലേറെപ്പേരാണ് ഇന്നലെ സന്നിധാനത്തെത്തിയത്. എന്നാല്‍, ഇവരില്‍ 87000 പേരുടെ എണ്ണം മാത്രമേ രേഖപ്പെടുത്താന്‍ കഴിഞ്ഞുള്ളൂ. ഇന്നലെ വൈകിട്ട് സന്നിധാനത്ത് എത്തിയവരാണ് രാവിലെ ദര്‍ശനം നടത്തിയത്. തീര്‍ത്തും ശാന്തവും സമാധാനപൂര്‍ണ്ണവുമാണ് നിലവിലെ സ്ഥിതിഗതികള്‍. ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് പമ്പയിലെ സ്പോട്ട് ബുക്കിങ് പൂർണ്ണമായും നിലയ്ക്കലിലേക്ക് മാറ്റി. ഇത് നേരിട്ട് പമ്പയിൽ എത്തുന്ന ഭക്തർക്ക് വിനയായി. ഡിസംബര്‍ 10 വരെ ഓണ്‍ലൈന്‍ ബുക്കിങ് ഒഴിവില്ലാത്തതിനാല്‍ സ്പോട്ട് ബുക്കിങ് കൂടുതലായി ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. 

Post a Comment

0 Comments

Ad Code

Responsive Advertisement