Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല: തീർത്ഥാടകർക്ക് ഇന്നു മുതൽ കർശന നിയന്ത്രണം.

ശബരിമല: തീർത്ഥാടകർക്ക് ഇന്നു മുതൽ കർശന നിയന്ത്രണം. 
ശബരിമല: ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് ഇന്നു മുതൽ പൊലീസിന്റെ കർശന നിയന്ത്രണമുണ്ടായേക്കും. വെർച്വൽ ക്യൂവിൽ പറയുന്ന ദിവസം അതേ സമയത്ത് അല്ലാതെ ദർശനത്തിനെത്തുന്നവരെ പമ്പയിൽ നിന്നു സന്നിധാനത്തേക്കു പോകാൻ അനുവദിക്കില്ല എന്നതാണ് പ്രധാന നിയന്ത്രണം. പലപ്പോഴും ഗതാഗതക്കുരുക്ക്, ട്രെയിൻ ലേറ്റാകൽ തുടങ്ങി പല കാരണങ്ങളാലും നിശ്ചിത സമയത്ത് തീർത്ഥാടകർക്ക് എത്താൻ കഴിയാതെ വരാറുണ്ട്. ഇങ്ങനെ ഉള്ളവർ ഇനി ബുദ്ധിമുട്ടും. പലരും മടക്കയാത്ര ടിക്കറ്റും റിസർവ്വ് ചെയ്തവരാകും. ഇവർക്ക് കൂടുതൽ ബുദ്ധിമുട്ട് പുതിയ നിയന്ത്രണം ഉണ്ടാക്കിയേക്കും
     നിലക്കൽ, പമ്പ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ട്. 5 കേന്ദ്രങ്ങളിലുമായി 20,000 പേർക്കാണു സ്പോട്ട് ബുക്കിങ് അനുവദിച്ചിട്ടുള്ളത്. ഇതു കിട്ടാത്തവർ നിലയ്ക്കലിൽ ക്യാമ്പ് ചെയ്ത്, അടുത്ത ദിവസം ബുക്കിങ് എടുത്തു മാത്രം പമ്പയിലേക്കു എത്തേണ്ടി വരും. എന്നാൽ, നിലയ്ക്കൽ ഉൾപ്പെടെ എല്ലായിടത്തും തീർത്ഥാടകർക്ക് വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും കുടിവെള്ളം ലഭിക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുന്നതായി തീർത്ഥാടനത്തിൻ്റെ ആദ്യ നാളുകളിൽ തന്നെ പരാതി ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement