Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന് തുടക്കമായി.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന് തുടക്കമായി.
തിരു.: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറു വർഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് തുടക്കമായി. 56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു പുറത്ത് നാലു നടകള്‍ക്കു മുന്നിലും വേദമണ്ഡപങ്ങള്‍ ഒരുക്കി. ഇന്ന് വെളുപ്പിന് നാലിന് വേദമന്ത്ര പാരായണത്തോടെയാണ് ജപം ആരംഭിച്ചത്. ക്ഷേത്രത്തിനുള്ളില്‍ നാലുചുറ്റും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് വേദജപം. ദിവസേന രാവിലെ ആറു മുതല്‍ എട്ടു വരെയും ഒൻപത് മുതല്‍ 11വരെയുമാണ് ജപം. വൈകിട്ട് 6.30മുതല്‍ ഏഴു വരെ പദ്മതീർത്ഥകുളത്തില്‍ ജലജപം നടക്കും. മുറജപവുമായി ബന്ധപ്പെട്ട് ദർശനസമയങ്ങളില്‍ മാറ്റമില്ല.
      ഋക്, യജുർ, സാമ വേദങ്ങളുടെ ജപത്തിന് പുറമെ ഇക്കുറി അഥർവ്വവേദവും ജപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മുറയും അവസാനിക്കുന്ന എട്ടാം ദിവസങ്ങളില്‍ രാത്രി 8.30ന് നടക്കുന്ന മുറശീവേലിക്ക് ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവർമ്മ അകമ്പടി സേവിക്കും. ശൃംഗേരി, ഉടുപ്പി, ഉത്രാദി, കാഞ്ചീപുരം മഠങ്ങളില്‍ നിന്നുള്ള സന്യാസിമാർക്കു പുറമെ ഹൈദരാബാദിലെ ചിന്നജീയർ സ്വാമിയും പങ്കെടുക്കും
      കേരളത്തിലെ ആഴ്.വാഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ, തൃശൂർ വാധ്യാന്മാർ, കൈമുക്ക്, പന്തല്‍, കപ്ലിങ്ങാട്, ചെറുമുക്ക് വൈദികർ എന്നിവർ ജപത്തിനെത്തും. 12 ദിവസത്തെ പ്രത്യേക കളഭാഭിഷേകം ഡിസംബർ 27 മുതല്‍ ജനുവരി 7 വരെ നടത്തും. പതിവുള്ള മാർകഴി കളഭം ജനുവരി 8 മുതല്‍ 14 വരെയാണ്. ഉത്തരായന സംക്രാന്തിയും മകരശീവേലിയും ലക്ഷദീപവും ജനുവരി 14ന് നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement