Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്താം തവണയും ബിഹാർ മുഖ്യമന്ത്രി പദത്തിലേയ്ക്ക് നിതീഷ് കുമാർ.

പത്താം തവണയും ബിഹാർ മുഖ്യമന്ത്രി പദത്തിലേയ്ക്ക് നിതീഷ് കുമാർ.
പാറ്റ്ന: പത്താം തവണയും ബിഹാർ മുഖ്യമന്ത്രി പദത്തിലേയ്ക്ക് നിതീഷ് കുമാർ. ഇന്ന് രാവിലെ 11:30ന് ഗാന്ധി മൈതാനിയില്‍ വച്ച്‌ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എൻഡിഎയിലെ ഉന്നത നേതാക്കള്‍, മറ്റ് പ്രമുഖർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
     പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ച നിതീഷ് കുമാർ, പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. 202 എൻഡിഎ എംഎല്‍എമാരുടെ പട്ടികയും സമർപ്പിച്ചു. നിതീഷിന്റെ രാജി സ്വീകരിച്ച ഗവർണ്ണർ പുതിയ സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. അതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
      ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് നിയമസഭയുടെ സെൻട്രല്‍ ഹാളില്‍ വച്ച്‌ എൻഡിഎ പാർട്ടി യോഗം ചേർന്നു. യോഗത്തില്‍ അഞ്ച് പാർട്ടികളിലേയും എംഎല്‍എമാർ ഏകകണ്ഠമായി നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ജെഡിയുവും ബിജെപിയും വെവ്വേറെ നിയമസഭാ പാർട്ടി യോഗങ്ങളും നടത്തി. 
      ബിജെപി ഓഫീസിലെ അടല്‍ ഓഡിറ്റോറിയത്തില്‍ ബിജെപി നിയമസഭാ പാർട്ടി യോഗം നടത്തി. സാമ്രാട്ട് ചൗധരിയെ നേതാവായും വിജയ് കുമാർ സിൻഹയെ ഉപനേതാവായും തെരഞ്ഞെടുത്തു. ബിഹാറിലെ എൻഡിഎ ഘടകകക്ഷികളില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി, ജെഡിയു, ആർഎല്‍എം എന്നിവയുടെ എംഎല്‍എമാർ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിയും ബിഹാർ തെരഞ്ഞെടുപ്പ് ചുമതലയും ബിജെപി ഇൻ-ചാർജുമായ ധർമ്മേന്ദ്ര പ്രധാൻ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി കേന്ദ്ര നിരീക്ഷകനുമായ കേശവ് പ്രസാദ് മൗര്യ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി എൻഡിഎ നിയമസഭാ കക്ഷി നേതാവായി നിതീഷിന്റെ പേര് നിർദ്ദേശിച്ചപ്പോള്‍ മറ്റ് പാർട്ടികളിലെ നേതാക്കള്‍ അതിനെ പിന്താങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement