Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈഷ്ണയ്ക്ക് മത്സരിക്കാം, വോട്ട് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി.

വൈഷ്ണയ്ക്ക് മത്സരിക്കാം, വോട്ട് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. 
തിരു.: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ നിന്നും കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷ് മത്സരിക്കും. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷനാണ് തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 27-ാം വാർഡ്, മുട്ടട പാർട്ട് നമ്പർ 5ലെ വോട്ടർ പട്ടികയിൽ പുന:സ്ഥാപിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. ഇന്നലെ തന്നെ പേര് പുന:സ്ഥാപിച്ച് കമ്മീഷനെ അറിയിക്കണമെന്നും നിർദേശിച്ചു. കോർപ്പറേഷൻ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്.
      തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരില്ലാതെ വന്നതോടെയാണ് സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായത്. കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെന്ന നിലയിലാണ് ഐടി ജീവനക്കാരിയായ വൈഷ്ണയെ കോൺഗ്രസ് അവതരിപ്പിച്ചത്. കോർപ്പറേഷൻ പരിധിയിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ മത്സരിക്കാൻ കഴിയൂ. ഇതോടെ സ്ഥാനാർത്ഥിയെ മാറ്റി നിശ്ചയിക്കേണ്ട അവസ്ഥയിലായിരുന്നു കോൺഗ്രസ് നേതൃത്വം.
      വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നൽകിയ വിലാസത്തിലെ തെറ്റു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്ന് പേര് നീക്കിയത്. വൈഷ്ണയുടെ വിലാസം ശരിയല്ലെന്നും പട്ടികയിൽനിന്ന് ഒഴിവാക്കണം എന്നുമാവശ്യപ്പെട്ട് സിപിഎം കമ്മീഷന് നേരത്തേ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈഷ്ണയെ കമ്മീഷൻ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചെങ്കിലും അന്തിമ വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കുകയായിരുന്നു.
      വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടിയ സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനാണ് വൈഷ്ണയുടെയും പരാതിക്കാരന്റെയും വാദങ്ങൾ കേട്ടത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്റെയും വാദങ്ങൾ കേട്ടു. ബുധനാഴ്ച ഇതുസംബന്ധിച്ച് അന്തിമതീരുമാനം അറിയിക്കാമെന്ന് കക്ഷികളെ കമ്മീഷൻ അറിയിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement