Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പോലീസ് പിടിയിൽ.

വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പോലീസ് പിടിയിൽ. 
ആലപ്പുഴ: വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പോലീസ് പിടിയിൽ. വണ്ടാനം മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്തും വ്യാജ നിയമന ഉത്തരവ് നൽകിയും ലക്ഷങ്ങൾ തട്ടിയെടുത്ത എടത്വ പച്ച പരിച്ചിറ വീട്ടിൽ സുമേഷിനെ (42) ആണ്  ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്.
      ആലപ്പുഴ തിരുവമ്പാടി സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതി പരാതിക്കാരിയുടെയും സുഹൃത്തുക്കളുടെയും കയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി മുങ്ങുകയായിരുന്നു. പരാതിക്കാരിക്ക് കലവൂർ പ്രൈമറി ഹെൽത്ത് സെൻ്ററിൽ സ്റ്റാഫ് നേഴ്സ് ആയി ജോലിയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എംബിബിഎസ്, ബിഎസ് സി നഴ്സിംഗ് അഡ്മിഷനും വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയാണ് സുമേഷ് തട്ടിപ്പ് നടത്തിയത്. തുടർന്ന് പരാതിക്കാരി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
         ആലപ്പുഴ സൗത്ത് പോലീസ് എസ്എച്ച്ഒ വി.ഡി. റജിരാജിൻ്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്. ചൊവ്വാഴ്ച 10.30ഓടെ തിരുവല്ലയിൽ നിന്നാണ് സുമേഷിനെ അറസ്റ്റ് ചെയ്തത്. സുമേഷിനെതിരെ മുമ്പും നിയമന തട്ടിപ്പ് നടത്തിയതിന് കേരളത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
       എസ്ഐമാരായ പി.ആർ. രാജീവ്, മുഹമ്മദ് നിയാസ്, കണ്ണൻ എസ്. നായർ, മോഹനകുമാർ, ആർ. മുജീബ്, എഎസ്ഐ ടി.വി. ജോസഫ്, സീനിയർ സിപിഒമാരായ ആർ. ശ്യാം, വി.ജി. ബിജു, ജിനൂബ്, ജി. അരുൺ എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement