Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കവിത കൊലക്കേസ്: പ്രതി അജി റെജിന്‍ മാത്യുവിന് ജീവപര്യന്തം.

കവിത കൊലക്കേസ്: പ്രതി അജി റെജിന്‍ മാത്യുവിന് ജീവപര്യന്തം.
പത്തനംതിട്ട: തിരുവല്ലയില്‍ 19കാരിയെ തീകൊളുത്തി കൊന്ന കേസില്‍ പ്രതി അജി റെജിന്‍ മാത്യുവിന് ജീവപര്യന്തം. ശിക്ഷ വിധിച്ചത് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി. അഞ്ചു ലക്ഷം രൂപ പിഴത്തുക പ്രതി കൊല്ലപ്പെട്ട കവിതയുടെ മാതാപിതാക്കള്‍ക്ക് കൊടുക്കണം.
     2019 മാര്‍ച്ച് 12നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ല നഗരത്തില്‍ വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിതയെ (19) അജിന്‍ റെജി മാത്യു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇരുവരും. പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. പെട്രോള്‍ പമ്പില്‍ നിന്ന് മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയ പ്രതി, നടന്നു പോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത ചികില്‍സയിൽ ഇരിക്കെയാണ് മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement