Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല മണ്ഡലകാലം: തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു.

ശബരിമല മണ്ഡലകാലം: തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു. 
ശബരിമല: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു. തീര്‍ത്ഥാടനം ആരംഭിച്ച് 11-ാം ദിനമായ ബുധനാഴ്ച വൈകിട്ട് 7 മണി വരെ 72,385 പേരാണ് മലചവിട്ടിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അതിനാല്‍ അധികനേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്. ഈ സീസണില്‍ ഇതുവരെ ആകെ 9,40,486 ഭക്തർ ദർശനം നടത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement