Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസേലിയസ് കോളജ് കാർണിവൽ 'ലൂമിനോറ' ഇന്ന്.

ബസേലിയസ് കോളജ് കാർണിവൽ 'ലൂമിനോറ' ഇന്ന്. 
കോട്ടയം: വിജ്ഞാനവും വിനോദവും ഇഴചേരുന്ന ബസേലിയസ് കോളജ് കാർണിവൽ 'ലൂമിനോറ' ഇന്ന്. ശാസ്ത്രസാങ്കേതികപ്രദർശനവും കലാസന്ധ്യയും ഭക്ഷ്യമേളയും ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ കാമ്പസ് കാർണിവല്ലാണ് 'ലൂമിനോറ- 2K25'. 
      രാവിലെ 9.30ന് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു തോമസ് ഉദ്ഘാടനം ചെയ്യും. 9.30 മുതൽ വൈകുന്നേരം 4 വരെയാണ് ശാസ്ത്രസാങ്കേതിക പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്. കോളജ് ഓഡിറ്റോറിയത്തിലും സയൻസ് ബ്ലോക്കിലുമായി നടക്കുന്ന പ്രദർശനത്തിൽ ക്യൂരിയോസിറ്റി വിഭാഗത്തിൽ വിവിധ സർക്കാർ-സർക്കാറിതര സ്ഥാപനങ്ങൾ പങ്കെടുക്കും. എംജി സർവകലാശാല സ്‌കൂൾ ഓഫ് ബഹേവിയറൽ സയൻസ്, സ്‌കൂൾ ഓഫ് എൺവിയോൻമെന്റൽ സയൻസ്, മഹാത്മാഗാന്ധി ഇന്നോവേഷൻ ഫൗണ്ടേഷൻ, സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ്, നെറ്റ്‌കോം അക്കാഡമിയുടെ റോബോർട്ടിക് വിഭാഗം, എന്നിവർ ഒരുക്കുന്ന സ്റ്റാളുകളും കോളജിലെ തന്നെ ശാസ്ത്ര-സാങ്കേതിക പഠനവിഭാഗങ്ങൾ ഒരുക്കുന്ന സ്റ്റാളുകളും ഉണ്ട്. അനാട്ടമി പ്രദർശനത്തിൽ മനുഷ്യരുടെ ആന്തരിക അവയവങ്ങൾ കാണുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രദർശനം കാണാനെത്തുന്ന വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പ് എക്‌സ്പോ, ജ്യോതിശാസത്രം, ബഹിരാകാശശാസ്ത്രം, വർക്കിങ് മോഡൽസ് എന്നിവ കാണുന്നതിനും തത്സമയപരീക്ഷണ നിരീക്ഷണങ്ങളും കണ്ടുമനസ്സിലാക്കുന്നതിനും ശാസ്ത്രസാങ്കേതിക ലാബുകൾ കാണുന്നതിനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ശാസ്ത്രസാങ്കേതിക പ്രദർശനത്തിലായി 30ൽ അധികം സ്റ്റാളുകൾ ഉണ്ടാകും. 
      കാർണിവലിന്റെ ഭാഗമായി മികച്ച ശാസ്ത്രപ്രതിഭകളെ കണ്ടെത്താനായി സംസ്ഥാനതലത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വർക്കിങ് മോഡലുകളുടെ പ്രദർശനമത്സരവും ഉണ്ട്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി നാൽപ്പതിലധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.  
     വൈകുന്നേരം 5.30 മുതൽ 8.30വരെ ആംഫി തീയേറ്ററിൽ നടക്കുന്ന കൾച്ചറൽ നൈറ്റായ 'തരംഗി'ൽ ബസേലിയസ് കോളജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ നൃത്ത-നൃത്യ-നാട്യപരിപാടികൾ അരങ്ങേറും. കൾച്ചറൽ നൈറ്റിൽ കോളജിലെ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന വിനോദമേഖലയായ 'യുഫോറിയ'യിൽ കാത്തിരിക്കുന്നത് രസകരവും നൂതനവും വിവിധ തരത്തിലുള്ളതുമായ മത്സരങ്ങളാണ്. കോളജ് ഓഡിറ്റോറിയത്തിന് സമീപം തയ്യാറാക്കിയിട്ടുള്ള 'സിസ്ലി ഹെവൻ' എന്ന പേരിൽ നടക്കുന്ന ഭക്ഷ്യമേളയിൽ രുചിയൂറുന്ന വിവിധതരം ഭക്ഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും കോളജ് കാർണിവലിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. കോളേജ് ഓഡിറ്റോറിയം, വിവിധ ക്ലാസ് മുറികൾ, ശാസ്ത്രലാബുകൾ എന്നിവിടങ്ങളിൽ ആയിട്ടാണ് സ്റ്റാളുകളും പ്രദർശനങ്ങളും ഒരുക്കിയിരിക്കുന്നത്. കോളജ് മുറ്റത്ത് സമരമരത്തിന് സമീപത്ത് ഒരുക്കുന്ന ക്രിയേറ്റേഴ്സ് സ്ട്രീറ്റിൽ ഫേസ്പെയിന്റിങ്, മെഹന്ദി, ഫേസ് കാരിക്കേച്ചർ, ആഭരണസ്റ്റാളുകൾ എന്നിവയും ഉണ്ടായിരിക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് 1500ലധികം വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement