Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം - കുമരകം റോഡിൽ ഗതാഗത നിരോധനം.

കോട്ടയം - കുമരകം റോഡിൽ ഗതാഗത നിരോധനം. 
കോട്ടയം: കോട്ടയം - കുമരകം റോഡിൽ കോണത്താറ്റ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് ജോലികൾ നടക്കുന്നതിനാൽ നവംബർ 29നും 30നും പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് അറിയിച്ചു.
       ബസുകൾ പാലത്തിന്റെ ഇരുകരകളിലുമായി യാത്ര അവസാനിപ്പിക്കണം. ചെറുവാഹനങ്ങൾ പാലത്തിനടുത്തുള്ള റോഡു വഴി പോകണം. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ നിന്നു കോട്ടയത്തേക്കുള്ള ഭാരവാഹനങ്ങൾ ബണ്ട് റോഡിൽ എത്തി ഇടയാഴം - കല്ലറ വഴി പോകണം. വൈക്കം ഭാഗത്തു നിന്നുള്ള ഭാരവാഹനങ്ങൾ തലയോലപ്പറമ്പ്, ഏറ്റുമാനൂർ വഴിയോ ഇടയാഴം - കല്ലറ വഴിയോ പോകണം. കോട്ടയത്തു നിന്നു ആലപ്പുഴ, വൈക്കം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ ചാലുകുന്ന് - മെഡിക്കൽ കോളജ് - നീണ്ടൂർ - കല്ലറ വഴി പോകണം.

Post a Comment

0 Comments

Ad Code

Responsive Advertisement