Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യഥാര്‍ത്ഥ 'മഞ്ഞുമ്മല്‍ ബോയ്‌സി'ലെ സുഭാഷ് ചന്ദ്രന്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍.

യഥാര്‍ത്ഥ 'മഞ്ഞുമ്മല്‍ ബോയ്‌സി'ലെ സുഭാഷ് ചന്ദ്രന്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍.
കൊച്ചി: യഥാര്‍ത്ഥ 'മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ് ചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം നേടി. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡിലാണ് (മാടപ്പാട്ട്) യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുഭാഷിനെ പരിഗണിച്ചിരിക്കുന്നത്.
      2006 സെപ്റ്റംബറില്‍ മഞ്ഞുമ്മലില്‍ നിന്നു കൊടൈക്കനാലിലേക്കു വിനോദയാത്ര പോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു സുഭാഷ്. ഗുണ പോയിന്റില്‍ 600 അടി യോളം താഴ്ചയുള്ള കൊക്കയില്‍ വീണ സുഭാഷ് 87 അടിയോളം താഴ്ചയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. അതിസാഹസികമായി കൊക്കയില്‍ ഇറങ്ങി സുഭാഷിനെ സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയതു കൂട്ടുകാരനായ വേലശേരി സിജു ഡേവിഡ് (കുട്ടന്‍) ആണ്. ഇവരുടെ അതിജീവന അനുഭവമാണ് 2024ല്‍ സംവിധായകന്‍ ചിദംബരം സിനിമയാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ്'. സിനിമയില്‍ സുഭാഷിന്റെ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും സിജുവിന്റേതു സൗബിനുമാണ് അവതരിപ്പിച്ചത്. ജീവിതത്തിലേക്ക് അവിശ്വസനീയമായ വിധത്തില്‍ തിരികെയെത്തിയ സുഭാഷ് ത്രികോണ മത്സരത്തില്‍, കന്നി അങ്കത്തില്‍ അവിശ്വസനീയമായ വിജയം യുഡിഎഫിനു സമ്മാനിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement