Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡൽഹിയിൽ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സർക്കാർ.

ഡൽഹിയിൽ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: ചെങ്കോട്ടയിൽ ഉണ്ടായ  സ്ഫോടനത്തിൽ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. രണ്ടു മിനിറ്റ് നേരം മൗനം ആചരിച്ചു. ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ, ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. 
      ഡൽഹിയിലേത് ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവൃത്തിയാണ്. യുക്തിരഹിതമായ അക്രമ പ്രവൃത്തിയാണ് നടന്നതെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി. ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഭീകരവാദ പ്രവർത്തനങ്ങളോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement