Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ ട്രെയിലർ ലോറി തട്ടി: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ ട്രെയിലർ ലോറി തട്ടി: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. 
വൈക്കം: ഭർത്താവ് ഓടിച്ച ബൈക്കിൽ ട്രെയിലർ ലോറി തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് അടിയം ശ്രീനാരായണവിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്. 
      ഉച്ചയ്ക്ക് 2.45ന് തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രെയിലർ ലോറി തട്ടുകയായിരുന്നു. റോഡിൽ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. നിസാര പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement