Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരം മുട്ടട സീറ്റ്: വൈഷ്ണയുടെ പേര് നീക്കം ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി.

തിരുവനന്തപുരം മുട്ടട സീറ്റ്: വൈഷ്ണയുടെ പേര് നീക്കം ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി.
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട സീറ്റിൽ വൈഷ്ണ സുരേഷിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ കോണ്‍ഗ്രസിനു വീണ്ടും പ്രതീക്ഷ. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി. ഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍ എന്ന് ഹൈക്കോടതി ചോദിച്ചു.
       വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടൽ. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. രാഷ്ട്രീയം കളിക്കരുത്. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
      തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്ന വൈഷ്ണ സുരേഷിനോട് പ്രചാരണവുമായി മുന്നോട്ടുപോകാൻ കോണ്‍ഗ്രസ് നിർദ്ദേശം നൽകിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement