Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ആറു പേർക്ക് പരിക്കേറ്റു.

തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ആറു പേർക്ക് പരിക്കേറ്റു. 
കോട്ടയം: മുണ്ടക്കയത്ത് തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ആറു പേർക്ക് പരിക്കേറ്റു. മുണ്ടക്കയത്തിന് സമീപം അമരാവതിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
     ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. കർണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച കാർ മതിലിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരുമായി പോയ വാഹനം കരിനിലത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചും അപകടമുണ്ടായി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. ആരുടെയും നില ഗുരുതരമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement