Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. 
മലപ്പുറം: കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കൽ അബ്ദുറഹ്‌മാൻ്റെ മകൻ ജലീൽ (29) ആണ് മരിച്ചത്. ചാപ്പപ്പടി ഹാർബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഹസ്നിയയാണ് മരിച്ച ജലീലിൻറെ ഭാര്യ. ലഹ്ന ഏക മകളാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement