Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൈവരിയില്ലാത്ത കനാലിലേക്ക് കാര്‍ മറിഞ്ഞു.

കൈവരിയില്ലാത്ത കനാലിലേക്ക് കാര്‍ മറിഞ്ഞു. 
കൊച്ചി: കടവന്ത്രയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ കനാലിൽ വീണു. മട്ടാഞ്ചേരി സ്വദേശിയുടെ കാറാണ് പൊന്നേത്ത് കനാലിൽ വീണത്. 
       ഇന്നലെ രാത്രി 8:45ഓടെയാണ് അപകടം. യാത്രക്കാരന് പരിക്കില്ല. കനാലിന് കുറുകെയുള്ള പാലത്തിലൂടെ പോകാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഈ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. പാലത്തിന് കൈവരി ഇല്ലാത്തതിനാൽ റോഡിന്റെ വശങ്ങളും വ്യക്തമായിരുന്നില്ല. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഡ്രൈവറെ കരയിലേക്ക് പിടിച്ചു കയറ്റിയത്. ക്രെയിൻ ഉപയോഗിച്ച് കാർ കനാലിൽ നിന്നുയർത്തി. 

Post a Comment

0 Comments

Ad Code

Responsive Advertisement