Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ തെരഞ്ഞെടുപ്പ് : മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് : മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു.
തിരു.: തദ്ദേശതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാധ്യമസംബന്ധമായ കാര്യങ്ങൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുന്നതിനായി സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു.
      സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ചെയർമാനും പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറുമായ മീഡിയ റിലേഷൻസ് സമിതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ലോ ഓഫീസർ, കൺസൽട്ടൻറ് (ഇലക്ഷൻ), ഐപിആർഡി ഡയറക്ടർ, കെയുഡബ്‌ള്യുജെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ, മുതിർന്ന മാധ്യമപ്രവർത്തകനായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.കെ. നൗഫൽ, സൈബർ ഡോം പോലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണൻ പോറ്റി എന്നിവർ അംഗങ്ങളാണ്.
       മാധ്യമസംബന്ധമായ പരാതികളും ആക്ഷേപങ്ങളും സമിതി പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കും. മീഡിയ റിലേഷൻസ് കമ്മിറ്റിയുടെ ഇ-മെയിൽ: secmediamonitoring@gmail.com

Post a Comment

0 Comments

Ad Code

Responsive Advertisement