Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയപാത നിർമ്മാണം: ഗർഡർ ഉയർത്തി സ്ഥാപിക്കുക ഗതാഗത ക്രമീകരണം ഉറപ്പു വരുത്തിയ ശേഷം മാത്രം.

ദേശീയപാത നിർമ്മാണം: ഗർഡർ ഉയർത്തി സ്ഥാപിക്കുക ഗതാഗത ക്രമീകരണം ഉറപ്പു വരുത്തിയ ശേഷം മാത്രം. 
ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഗർഡർ ഉയർത്തി സ്ഥാപിക്കുക ഗതാഗത ക്രമീകരണം ഉറപ്പു വരുത്തിയ ശേഷം മാത്രമായിരിക്കും. അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
      അപകടത്തിൽ നിർമ്മാണ കമ്പനിക്ക് വീഴ്ച പറ്റിയതായി ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗം വിലയിരുത്തി. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമേ ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കൂ എന്ന് ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു.
      ഉയരപ്പാതയിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്ന സമയത്ത് പോലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴി തിരിച്ചു വിടലും ഉൾപ്പെടെ നടത്തിയ ശേഷം മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാവൂ എന്ന് ജില്ലാ കളക്ടർ ദേശീയപാത അധികൃതർക്ക്
കർശന നിർദ്ദേശം നൽകി. ഈ സമയത്ത് വാഹനഗതാഗതം തടയുന്നതിന് കൃത്യമായി ബാരിക്കേഡുകൾ സ്ഥാപിക്കണം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് തന്നെ തയ്യാറാക്കി നിർമ്മാണക്കമ്പനി പോലീസിന് നൽകണം. ഇതിനനുസൃതമായി പോലീസ് ഗതാഗത ക്രമീകരണം നടത്തും. 
      സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതിനുള്ള റൈറ്റ്സ് സംഘം നാളെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. കൂടാതെ ദേശീയപാത അതോറിറ്റിയിലെ വിദഗ്ധരായ എ.കെ ശ്രീവാസ്തവ, അശോക് കുമാർ മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ പരിശോധന നിലവിൽ ആരംഭിച്ചതായി ദേശീയപാത അധികൃതർ യോഗത്തതിൽ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement