Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി.

യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി.
തിരു.: വിഴിഞ്ഞം കരിച്ചയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരൻ ഭുവനേന്ദ്രനും (22) കിണറ്റിൽ വീണിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർച്ചനേന്ദ്രയും ഭർത്താവും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്ന‌ങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. 
നൂറടിയോളം താഴ്‌ചയുള്ള കിണറ്റിൽ ഒന്നും കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
     സംഭവം അറിഞ്ഞെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവേന്ദ്രനെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമത് ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരനെ രക്ഷപെടുത്തിയപ്പോൾ ബോധമുണ്ടായിരുന്നെന്നും കാലിന് പരിക്കേറ്റ് അവശനിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement