Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിഡിജെഎസ് ചങ്ങനാശ്ശേരി മണ്ഡലത്തിൽ ഒറ്റയ്ക്ക് മത്സരിക്കും.

ബിഡിജെഎസ് ചങ്ങനാശ്ശേരി മണ്ഡലത്തിൽ ഒറ്റയ്ക്ക് മത്സരിക്കും.
കോട്ടയം: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുന്നതിന് ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചങ്ങനാശ്ശേരി മണ്ഡലത്തിൽ എൻഡിഎ സീറ്റ് വിഭജന ചർച്ചകളിൽ ബിജെപി സ്വീകരിച്ച ഏകപക്ഷീയ നിലപാടുകളിലും ബിഡിജെഎസിന് അർഹമായ പരിഗണന നല്കാത്തതിലും പ്രതിഷേധിച്ച് ചങ്ങനാശ്ശേരി മണ്ഡലത്തിൽ ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കുന്നതിനും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുന്നതിനും തീരുമാനിച്ചു.
       ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് എം.പി. സെന്നിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം പി. അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ അഡ്വ. ശാന്താറാം റോയി തോളൂർ, എം.എസ്. രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിമാരായ രാജു കാലായിൽ, വിവിധ മണ്ഡലം പ്രസിഡൻ്റുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എം. റെജിമോൻ സ്വാഗതവും വൈസ് പ്രസിഡൻറ് ശ്രീനിവാസൻ പെരുന്ന കൃതഞ്ജതയും പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement