Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്മകുമാറിൻ്റെ മൊഴി: അന്വേഷണം കൂടുതൽ പേരിലേക്ക്.

പത്മകുമാറിൻ്റെ മൊഴി: അന്വേഷണം കൂടുതൽ പേരിലേക്ക്.
തിരു.: ശബരിമല സ്വർണ്ണകൊള്ളക്കേസിൽ അറസ്റ്റിലായ എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണ‌ൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴിയെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായത് അർദ്ധരാത്രിയോടെയാണ്. ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. നിർണ്ണായക രേഖകൾ കിട്ടിയെന്നാണ് സൂചന.

Post a Comment

0 Comments

Ad Code

Responsive Advertisement