Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്; തിങ്കളാഴ്ച വരെ പിൻവലിക്കാം.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്; തിങ്കളാഴ്ച വരെ പിൻവലിക്കാം.
തിരു.: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെയും സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് പത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തുക. തിങ്കളാഴ്ച വരെയാണ് പിൻവലിക്കാനുള്ള സമയം. അന്ന് തെരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം തെളിയും. പിന്നീടാണ് യഥാർത്ഥ അങ്കം 
തുടങ്ങുക. എല്ലാ പാർട്ടികളിലും ധാരാളം വിമത സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഇവരുമായി അവസാനവട്ട ചർച്ചകൾ നടത്തി പത്രിക പിൻവലിപ്പിക്കുകയോ ഔദ്യോഗിക സ്ഥാനാർത്ഥികളാക്കുകയോ ചെയ്യേണ്ടതുണ്ട്. അതു തന്നെയാണ് പാർട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളിയും.
       
സ്ഥാനാർത്ഥികൾ, പത്രികകൾ ജില്ല തിരിച്ച്. തിരുവനന്തപുരം 8625 - 13,233,  കൊല്ലം 7141-  12,072 പത്തനംതിട്ട, 4164-  7717,  ആലപ്പുഴ 7210 -11,851,  കോട്ടയം 6276 -10,850,  ഇടുക്കി 4257 -6110, എറണാകുളം 10092 -16,698 തൃശൂർ 11,079 -17,168,  പാലക്കാട് 10,372 -12,462, മലപ്പുറം 13,595-  19,959, കോഴിക്കോട് 9977 -14,249, വയനാട് 3180-  5227,  കണ്ണൂർ 8238 -11,161,  കാസർകോട് 4374 -5670 
         സമയം അവസാനിച്ചപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാനത്താകെ 1,08,580 സ്ഥാനാർത്ഥികളാണ് നാമനിര്‍ദ്ദേശപത്രികകൾ സമര്‍പ്പിച്ചത്. ഇവർ 1,64,427 പത്രികകളാണ് സമർപ്പിച്ചത്. പത്രിക നൽകിയവരിൽ 51,352 പേർ പുരുഷന്മാരും 57,227 പേർ സ്ത്രീകളുമാണ്. ഒരു ട്രാൻസ്ജെന്‍ഡറും പത്രിക നൽകി. വെള്ളിയാഴ്ച എട്ടുവരെ ക്രോഡീകരിച്ച കണക്കാണിത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പത്രിക ലഭിച്ചത്. 13,595 സ്ഥാനാർഥികളിൽ നിന്ന് 19,959 പത്രികകൾ ലഭിച്ചു. ഡിസംബർ ഒമ്പതിന് തിരുവനനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിലെയും 11ന് തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെയും സമ്മതിദായകർ വിധിയെഴുതും. ആദ്യഘട്ടത്തിൽ 1,32,83,785 പേരും രണ്ടാം ഘട്ടത്തിൽ 1,53,78,927 പേരും ഉൾപ്പെടെ 2.86 കോടി വോട്ടർമാരാണ് ഉള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement