Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇഡി.

എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇഡി. 
കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. വൈകാതെ ഫസല്‍ ഗഫൂര്‍ ഇഡിക്ക് മുന്നില്‍ ഹാജരായേക്കും. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ എടുത്ത ഫെമ ലംഘനം നടത്തിയെന്ന കേസിലാണ് ഇഡി നടപടി.
      കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഫസല്‍ ഗഫൂറിനെ ഇഡി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ വിട്ടയക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്നോ നാളെയോ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്തില്‍ കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് ഫസല്‍ ഗഫൂറിനെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്. യാത്ര തടയുകയും ചെയ്തു. വിമാനത്താവളത്തില്‍ നിന്നും നാടകീയമായാണ് ഫസല്‍ ഗഫൂറിനെ കസ്റ്റഡിയില്‍ എടുത്തത്. ഇഡിയുടെ ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് യാത്ര വിലക്കിയത്. വിദേശ യാത്ര ഫസല്‍ ഗഫൂര്‍ ഒഴിവാക്കുകയും ചെയ്തു. ഹാജരാകാന്‍ ആവശ്യപ്പെട്ട് പലതവണ ഫസല്‍ ഗഫൂറിന് ഇഡി നോട്ടീസ് അയച്ചതായാണ് വിവരം. എന്നാൽ, ഹാജരാകാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇ മെയിലിലാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും അതിനാല്‍ ശ്രദ്ധിച്ചില്ലെന്നുമാണ് ഫസല്‍ ഗഫൂറിന്റെ വിശദീകരണം.

Post a Comment

0 Comments

Ad Code

Responsive Advertisement