Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ച് യുവതി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ച് യുവതി. 
തിരു.: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ച് യുവതി. ദേശീയ നേതൃത്വത്തിനെയാണ് പരാതിയുമായി യുവതി സമീപിച്ചത്. രാഹുല്‍ ഗന്ധിക്കും പ്രിയങ്കാ വധേരക്കും യുവതി പരാതി അയച്ചു. കൂടാതെ കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവിനും പരാതി അയച്ചിട്ടുണ്ട്. താന്‍ നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് യുവതി പരാതിയില്‍ പറയുന്നു. അധികാരം ഉപയോഗിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തുന്നതായും യുവതിയുടെ പരാതിയിലുണ്ട്. കൂടാതെ രാഹുലും സംഘവും സാമൂഹ്യ മാധ്യമങ്ങളില്‍ വേട്ടയാടുന്നതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ തനിക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ആയതിനാല്‍ ഇടപെടണമെന്നും പരാതിയില്‍ യുവതി അപേക്ഷിച്ചു. 
      രാഹുലിനെതിരെ മാതൃകാപരമായ നടപടി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സിന് വിലകല്‍പ്പിക്കുന്ന നടപടി ഉണ്ടാകണം. ആവശ്യമെങ്കില്‍ തെളിവുകള്‍ കൈമാറാമെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement