Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഹുലിനെതിരെ കേസെടുത്ത സമയം ശ്രദ്ധിക്കണമെന്ന് തിരുവഞ്ചൂർ.

രാഹുലിനെതിരെ കേസെടുത്ത സമയം ശ്രദ്ധിക്കണമെന്ന് തിരുവഞ്ചൂർ. 
തിരു.: ലൈംഗീക പീഡനക്കേസിൽ രാഹുലിനെതിരെ കേസെടുത്ത സമയം ശ്രദ്ധിക്കണമെന്ന് കെപിസിസി അച്ചടക്കകാര്യ സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തെരഞ്ഞെടുപ്പ് സമയത്താണ് കേസ് എടുത്തത്. നിയമപരമായി ആണ് കാര്യങ്ങൾ പോകേണ്ടത്. കോടതിയിലേക്ക് പോകുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണം ഇല്ല. രാഹുലിന്റേതിന് സമാനമായ എത്ര കേസുകൾ കേരളത്തിൽ ഉണ്ടെന്നും അദ്ദേഹം ചോദിച്ചു. നിയമത്തിൻ്റെ വഴിക്ക് പോകാനുള്ള സാധ്യത രാഹുലിനുമുണ്ട്. എല്ലാ തെരഞ്ഞെടുപ്പിന് മുമ്പും ഇതുപോലെ കേസ് വരും. സർക്കാർ നിയമത്തിൻ്റെ വഴി തുറന്നിട്ടുണ്ട്. കാര്യങ്ങൾ ആ വഴി പോകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement