Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ മസാല നാടകം': രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍

'സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ മസാല നാടകം': രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാധ്യമസ്ഥാപനത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ ഉണ്ടാക്കിയ മസാല നാടകമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസെന്ന് അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ പ്രതികളായി ജനമധ്യത്തില്‍ ഇറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് വന്നത്. അതിനാലാണ് ഇത്തരത്തിലൊരു നാടകവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
      സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ശബരിമല സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വഷളായി. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകളെ പ്രതികളാക്കി അറസ്റ്റ് ചെയ്ത് ജനമധ്യത്തില്‍ ഇറങ്ങാന്‍ വയ്യാത്ത ആ അവസ്ഥയിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. അപ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ എന്തെങ്കിലും ഒരു മസാല വേണം. ആ മസാലക്ക് വേണ്ടി ഒരു മാധ്യമ സ്ഥാപനത്തിന്റെ സഹായത്തോടെ നടത്തുന്ന നാടകമായിട്ട് മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. 
ഇതാണ് രാഹുല്‍ എന്നോട് പറഞ്ഞത്' - അഡ്വ. ജോര്‍ജ് പൂന്തോട്ടം പറഞ്ഞു.
      കഴിഞ്ഞ മൂന്നു മാസമായിട്ട് ഒരു ഹൈപ്പ് ഉണ്ടാക്കി. എവിടെയോ വെച്ച് റെക്കോര്‍ഡ് ചെയ്ത സാധനം ചില തിയേറ്ററില്‍ കാണിക്കുന്ന പോലെ ബിറ്റ് ബിറ്റ് ആയിട്ട് കൊണ്ട് കാണിച്ചുകൊണ്ടിരിക്കുകയല്ലേ. പുറത്തു വന്ന ചാറ്റുകളും സംഭാഷണവും രാഹുലിന്റെതാണ് എന്ന് എന്തിന്റെ  അസ്ഥാനത്തിലാണ് പറയുന്നത് ? - അദ്ദേഹം ചോദിച്ചു. ആരെങ്കിലും ഇത് ക്രോസ് വെരിഫൈ ചെയ്‌തോ ? രാജ്യത്ത് എത്രയോ എത്രയോ ബലാത്സംഗവും ഗര്‍ഭഛിദ്രവും നടക്കുന്നുണ്ട്. ഇതൊക്കെ മുഖ്യമന്ത്രി നേരിട്ടാണോ പരാതി സ്വീകരിക്കുന്നത് ? ആ സംഭവങ്ങളില്‍ എല്ലാം അസ്വാഭാവികത ഉണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Ad Code

Responsive Advertisement