Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'ഒരു രാഷ്ട്രം ഒരു പൊലീസ് യൂണിഫോം'; സംസ്ഥാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

'ഒരു രാഷ്ട്രം ഒരു പൊലീസ് യൂണിഫോം';  സംസ്ഥാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
ന്യൂഡൽഹി: 'ഒരു രാഷ്ട്രം, ഒരു പോലീസ് യൂണിഫോം' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ പൊലീസ് സേനയ്ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കാനാണ് ഒരുങ്ങുന്നത്. നവംബര്‍ നാലിനകം വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, ഒഡിഷ, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവയുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം കത്തയച്ചു. അതത് പോലീസ് യൂണിഫോമുകളുടെ ഗുണനിലവാരം, രൂപകല്പന, വില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് കേന്ദ്രം തേടിയിട്ടുള്ളത്.
     നിലവിലെ വാര്‍ഷിക യൂണിഫോം അലവന്‍സ്, റാങ്ക് തിരിച്ചുള്ള തുക, ഒരു ജോഡി യൂണിഫോമിന്റെ ഏകദേശവില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും തേടിയിട്ടുണ്ട്. ഏകീകൃത യൂണിഫോം തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വം ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച്‌ ആന്‍ഡ് ഡിവലപ്‌മെന്റിനാണ് (ബിപിആര്‍ആന്റ് ഡി) നല്‍കിയിരിക്കുന്നത്. തുണി, നിറം, ചിഹ്നം, ചെലവ് എന്നിവ പഠിക്കാന്‍ ബിപിആര്‍ ആന്‍ഡ് ഡിയെയും ചുമതലപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement