Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കണ്ടെത്താനാകാതെ 20 ലക്ഷത്തോളം വോട്ടർമാർ.

കണ്ടെത്താനാകാതെ 20 ലക്ഷത്തോളം വോട്ടർമാർ. 
തിരു.: കേരളത്തിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം നൽകാൻ ഇതുവരെ കണ്ടെത്താനാകാത്തവരുടെ എണ്ണം 20,29,703 ആയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇതിൽ മരിച്ചു പോയവരും ഇരട്ടവോട്ടുള്ളവരും പെടും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരടു വോട്ടർ പട്ടിക എസ്ഐആറിൻ്റെ അടിസ്‌ഥാനത്തിൽ തയ്യാറാക്കാനും അതിനുള്ള നടപടികൾ സ്വീകരിക്കാനും ഈ മാസം 19 മുതൽ 22 വരെ സാവകാശമുണ്ട്. 
       തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച പുതിയ സമയക്രമ പ്രകാരമാണിത്. 23ന് കരടു പട്ടിക പ്രസിദ്ധീകരിച്ച ശേഷം 2026 ജനുവരി 22 വരെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാം. തുടർന്ന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർമാർക്ക്  (ഇആർഒ) ആവശ്യമായ വോട്ടർമാർക്ക് നോട്ടീസ് അയയ്ക്കാനും തെളിവെടുപ്പ് നടത്തി തീർപ്പു കൽപ്പിക്കാനും ഫെബ്രുവരി 15 വരെ സമയം അനുവദിച്ചു. പട്ടികയുടെ പരിശോധനയും കമ്മീഷന്റെ അനുമതിയും 17നകം നേടണം. അന്തിമ പട്ടിക ഫെബ്രുവരി 21നു പ്രസിദ്ധീകരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement